'കുടുംബത്തിലെ എല്ലാവരുടെയും വിവരങ്ങൾ ചേർക്കാൻ കഴിയുന്നില്ല'; എസ്‌ഐആറിൽ കൂടുതൽ പരാതികൾ

ഏതെങ്കിലും അടുത്ത ബന്ധുവിൻ്റെ വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്.

Update: 2025-11-21 04:59 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:  തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ (എസ്ഐആറിൽ) കൂടുതൽ പരാതികള്‍. 2002 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങൾ ബിഎല്‍ഒ ആപ്പിൽ എന്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, മുത്തച്ഛൻ , മുത്തശ്ശി എന്നിവരുടെ വിവരങ്ങൾ മാത്രമാണ് എന്റർ ചെയ്യാൻ കഴിയുന്നത്.

2002ൽ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയിൽ ഇല്ലാത്തവരുടെ പേര് ഇപ്പോൾ എസ്ഐആറിൽ ചേർക്കാൻ കഴിയുന്നില്ല.. സഹോദരങ്ങൾ , മാതാപിതാക്കളുടെ സഹോദരങ്ങൾ എന്നിവരുടെ വിവരങ്ങൾ നൽകിയവരുടെ ഫോമുകൾ ബിഎല്‍ഒമാർ മാറ്റിവെക്കുകയാണെന്നും ആളുകൾ പറയുന്നു.  ഏതെങ്കിലും അടുത്ത ബന്ധുവിൻ്റെ വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News