നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകളുമായി അന്വേഷണസംഘം ഹൈക്കോടതിയിൽ

ഫോറൻസിക് ലാബിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അന്വേഷണസംഘം

Update: 2022-05-28 00:51 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി അന്വേഷണ സംഘം ഹൈക്കോടതിയിൽ. പൾസർ സുനിക്ക് ദിലീപ് പണം നൽകിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ടുകൾ കിട്ടാനുണ്ടെന്നും ഇതുവരെ ലഭിച്ച വിവരങ്ങളുടെ 25 ശതമാനത്തിന്റെ പരിശോധന പൂർത്തിയായിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. രേഖകളുടെ പരിശോധനയുടെ ഭാഗമായി സാക്ഷികളുടെ മൊഴി എടുക്കാനുമുണ്ട്.

വിചാരണക്കോടതിയിലുളള മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നത് എങ്ങനെ എന്ന് കണ്ടെത്തുന്നതിനായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം നിഷേധിച്ചതിനെതിരെയും തുടർനടപടി ആലോചിക്കുന്നുണ്ടെന്നും അതിനായി സമയം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.

ദിലീപ് ഒരു ലക്ഷം രൂപ 2015 നവംമ്പർ ഒന്നിന് സുനിക്ക് കൈമാറിയതിന്റെ തെളിവ് ലഭിച്ചന്ന് ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നുമാണ് ആവശ്യം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News