സംസ്ഥാന വിവരാവകാശ കമ്മീഷന് മുന്നിൽ 12 വർഷമായി മറുപടി ലഭിക്കാതെ കിടക്കുന്നത് 5000ൽ കൂടുതൽ അപേക്ഷകൾ

2010 ജനുവരി ഒന്നു മുതൽ 2022 മെയ് 31 വരെ സംസ്ഥാന വിവരാവകാശ കമ്മീഷനിലേക്ക് എത്തിയത് 32,287 അപേക്ഷകൾ. മറുപടി നൽകിയതാകട്ടെ 26,998 എണ്ണത്തിന് മാത്രം. 2010 മുതൽ 2013 വരെ മാത്രമാണ് ലഭിച്ച അപ്പീൽ പെറ്റീഷനുകൾക്കെല്ലാം മറുപടി നൽകിയത്.

Update: 2022-08-14 01:07 GMT
Advertising

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന് മുന്നിൽ 12 വർഷമായി മറുപടി ലഭിക്കാതെ കിടക്കുന്നത് അയ്യായിരത്തിലേറെ അപേക്ഷകൾ. ഈ വർഷം ലഭിച്ച 888 അപേക്ഷകളിൽ മറുപടി നൽകിയത് 117 എണ്ണത്തിന് മാത്രമാണ്. വിവരാവകാശ നിയപ്രകാരം ലഭിച്ച മറുപടിയിലാണ് ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി വിവരാവകാശ കമ്മീഷൻ സമ്മതിച്ചത്.

2010 ജനുവരി ഒന്നു മുതൽ 2022 മെയ് 31 വരെ സംസ്ഥാന വിവരാവകാശ കമ്മീഷനിലേക്ക് എത്തിയത് 32,287 അപേക്ഷകൾ. മറുപടി നൽകിയതാകട്ടെ 26,998 എണ്ണത്തിന് മാത്രം. 2010 മുതൽ 2013 വരെ മാത്രമാണ് ലഭിച്ച അപ്പീൽ പെറ്റീഷനുകൾക്കെല്ലാം മറുപടി നൽകിയത്. 2014 മുതൽ ലഭിച്ച അപേക്ഷകളിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ മറുപടി നൽകാതെ ഒളിച്ചുകളി തുടങ്ങി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുണ്ടായത് വലിയ അലംഭാവം.

2014 മുതൽ 2022 വരെ മറുപടി നൽകാതെ കിടക്കുന്നത് മൊത്തം 5289 അപേക്ഷകൾ. 12 വർഷത്തിനിടെ ലഭിച്ച 15807 കംപ്ലയിന്റ് പെറ്റീഷനുകളിൽ 14,149 എണ്ണത്തിനാണ് മറുപടി നൽകിയത്. മുൻകാല അപേക്ഷകൾ മറുപടി നൽകി വരികയാണെന്നും മാസങ്ങൾക്കുള്ളിൽ 2017 വരെയുള്ള അപേക്ഷകൾക്ക് മറുപടി നൽകുമെന്നുമാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ നൽകുന്ന വിശദീകരണം. അപേക്ഷ നൽകിയാൽ 30 ദിവസത്തിനകം മറുപടി നൽകണമെന്ന ചട്ടം നിലനിൽക്കെയാണ് വർഷങ്ങളായി അപേക്ഷകൾ കെട്ടിക്കിടക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News