തൃശൂരിലെ സി.പി.ഐയിൽ പൊട്ടിത്തെറി; ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളിലെ പകുതിയിലേറെ പേരും രാജിവെച്ചു

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.

Update: 2024-02-11 15:13 GMT

തൃശൂര്‍: തൃശ്ശൂരിലെ സി.പി.ഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളിലെ പകുതിയിലേറെ പേരും രാജിവെച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി. 

14 അംഗ ലോക്കൽ കമ്മിറ്റിയിൽ എട്ടുപേരാണ് രാജിവെച്ചത്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി.വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് ആരോപണം.

സി.സി. മുകുന്ദൻ എം.എൽ.എ.യുടെ പേഴ്സണൽ അസിസ്റ്റന്റിനെ സ്ഥാനത്തുനിന്ന് നീക്കിയതിന്  പിന്നിലും സ്ഥാപിത താല്പര്യമെന്ന് രാജിവെച്ച ലോക്കൽ കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കുന്നു. 

More To Watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News