തൃശൂരിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ചു; ഭർത്താവും മൂത്തമകനും ഗുരുതരാവസ്ഥയിൽ

പൊള്ളലേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്

Update: 2022-10-11 05:35 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: തിരുവില്വാമലയിൽ കൂട്ടആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേർ മരിച്ചു. തിരുവില്വാമല ഒരലാശേരി സ്വദേശി ശാന്തി(43), മകൻ രാഹുൽ (7 )എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റശാന്തിയുടെ ഭർത്താവ് ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണനും(47) മൂത്ത മകൻ കാർത്തികും (14) ചികിത്സയിലാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബത്തിലെ നാലുപേർ ആത്മഹത്യ ക്ക് ശ്രമിച്ചത്. തൃശൂര്‍ മെഡിക്കല്‍കോളജില്‍ വെച്ചാണ് അമ്മയും മകനും മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് മണ്ണണ്ണെ ഒഴിച്ച് നാലുപേരും ആത്മഹത്യക്ക് ശ്രമിച്ചത്. അടുക്കളഭാഗത്ത് നിന്നാണ് തീകൊളുത്തിയത്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റ നാലുപേരെയുമാണ്.  ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആസമയത്ത് നാലുപേര്‍ക്കും ജീവനുണ്ടായിരുന്നു. പൊലീസ്  അന്വേഷണം തുടങ്ങി. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News