റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

തുടർച്ചയായി നിയമം ലംഘിച്ചതിനാണ് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത് മോട്ടോർ വാഹന വകുപ്പിന്റെ നടപടി

Update: 2023-11-29 17:15 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. എം.വി.ഡി സെക്രട്ടറിയാണ് തുടർച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്.

ആഗസ്റ്റ് 30നാണ് ബസിന് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ചത്. എന്നാൽ, ഇതിന്റെ മറവിൽ കോൺട്രാക്ട് കാര്യേജ് ആയ ബസ് സ്‌റ്റേജ് കാര്യേജ് ആയി പ്രവർത്തിക്കുകയായിരുന്നു. ഇതേതുടർന്നു പലതവണ വകുപ്പ് ബസ് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതു വലിയ തോതിലുള്ള സംഘർഷത്തിലേക്കും നീങ്ങി.

റോബിൻ ബസുടമ ഗിരീഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണു നടപി. കോടതി വാറണ്ടിനെ തുടർന്ന് പാലാ പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം ഗിരീഷിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

Advertising
Advertising
Full View

തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് ഗിരീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശമുണ്ട്. എന്നാൽ പലയിടത്തും ബസ് തടഞ്ഞ് പിഴ ഇടാക്കുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് ശ്രമമെന്നും റോബിൻ പറഞ്ഞിരുന്നു.

Summary: Department of Motor Vehicles cancels permit of Robin Bus. The All India Tourist Permit of the bus was canceled by the MVD Secretary citing continuous violation of the law

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News