വിവാദങ്ങള്‍ക്ക് പിന്നില്‍ ടി.പി അഷ്‌റഫലി; ലീഗ് നേതൃത്വത്തിന് എം.എസ്.എഫ് ഭാരവാഹികളുടെ പരാതി

നിലവിലെ വിവാദങ്ങള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് പി.കെ നവാസിനെ പിന്തുണക്കുന്നവര്‍ ആരോപിക്കുന്നത്.

Update: 2021-08-19 09:23 GMT

എം.എസ്.എഫിലെയും ഹരിതയിലേയും നിലവിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലിയാണ് ഒരു വിഭാഗം എം.എസ്.എഫ് ഭാരവാഹികള്‍. അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷമായി എം.എസ്.എഫ് പ്രസിഡന്റിനെയും ഭാരവാഹികളെയും അഷ്‌റഫലി വേട്ടയാടുകയാണെന്ന് പരാതിയില്‍ പറയുന്നു. പി.കെ നവാസിനെതിരെ പരാതി വന്നത് ദേശീയ പ്രസിഡന്റിന്റെ അറിവോടെയാണ്. പി.കെ നവാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് പരാതി വന്നതിന് പിന്നില്‍ അഷ്‌റഫലിയാണ്. പല ഭാരവാഹികളുടെയും വ്യാജ ഒപ്പുകളോടെയാണ് പരാതി വന്നത്.

ഹരിത വിവാദത്തില്‍ ദേശീയ കമ്മിറ്റി നടത്തിയ സിറ്റിങ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ച സംഭവവും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. രണ്ട് സംസ്ഥാന ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരാണ് പരാതി നല്‍കിയത്. നിലവിലെ വിവാദങ്ങള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് പി.കെ നവാസിനെ പിന്തുണക്കുന്നവര്‍ ആരോപിക്കുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News