മുംബൈയിൽ കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി

ആലുവ സ്വദേശി ഫാസിലിനെയാണ് കണ്ടെത്തിയത്

Update: 2023-09-19 08:47 GMT
Editor : anjala | By : Web Desk

മുംബയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയെ കണ്ടെത്തി. നാഗ്പൂരില്‍ നിന്നാണ് ആലുവ സ്വദേശി ഫാസിലിനെ കണ്ടെത്തിയത്. ഫാസിലിന്റെ തിരോധാനത്തെക്കുറിച്ച് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ താന്‍ ഉണ്ടെന്ന വിവരം ഇന്നലെ രാത്രിയാണ് ഫാസില്‍ പിതാവിനെ വിളിച്ചറിയിക്കുന്നത്. കേസിന്റെ ഭാഗമായി പിതാവ് മുംബൈയിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ നാഗ്പൂരിരിലെത്തി മകനെ കണ്ടെത്തുകയായിരുന്നു. മുംബൈ കൊളാബ പൊലീസാണ് ഫാസിലിന്റെ തിരോധാനക്കേസ് അന്വേഷിച്ചിരുന്നത്. പൊലീസില്‍ ഹാജരായി തിരോധാനവുമായി ബന്ധപ്പെട്ട വിശദമായ മൊഴി നല്‍കിയ ശേഷം ഫാസില്‍ നാട്ടിലേക്ക് തിരിക്കും.

Advertising
Advertising

ഇക്കഴിഞ്ഞ ആഗസ്റ്റ് 26നാണ് മുംബൈ എച്ച് ആര്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായ ഫാസിലിനെ കാണാതാകുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന ഫാസില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പിന് ഇരയായെന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. ബാങ്ക് അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഇക്കാര്യം സൂചിപ്പിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി ഭയന്ന് ഫാസില്‍ നാട് വിട്ടതാകാമെന്ന സംശയത്തിലാണ് പിന്നീട് അന്വേഷണം തുടര്‍ന്നത്. ഫാസിലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഇതില്‍ വ്യക്തത വരികയുളളൂ.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News