മുണ്ടക്കൈ ദുരന്തം: കാന്തൻപാറ പുഴക്ക് സമീപം രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി

സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തിരച്ചിൽ നടത്തിയത്

Update: 2024-08-11 07:41 GMT
Editor : ലിസി. പി | By : Web Desk

വയനാട്: കാന്തൻപാറയിൽ നടത്തിയ തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. കാന്തൻപാറ പുഴക്ക് സമീപമാണ് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

പുഞ്ചിരിമട്ടം , മുണ്ടകൈ , സ്കൂൾ റോഡ്, ചൂരൽമല , വില്ലേജ് റോഡ്, അട്ടമല എന്നീ ആറ് സോണുകളിലായാണ്  ഇന്ന് ജനകീയ തിരച്ചില്‍ നടത്തിയത്. ഞായറാഴ്ചയായതിനാൽ കൂടുതൽ പേർ തിരച്ചിലിനായി എത്തി. സന്ദർശനമായി കണ്ട് വന്നവർ തിരച്ചിൽ നടത്തുന്നവർക്ക് ബുദ്ധിമുട്ടാകരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്തമേഖലയിൽ സ്പെഷ്യൽ സിസ്റ്റമുണ്ടാക്കി തിരച്ചില്‍ തുടരണമെന്ന് ടി.സിദ്ധിഖ് എം. എൽ.എ പറഞ്ഞു. രാവിലെ 9 മണിവരെ രജിസ്റ്റർ ചെയ്ത 1857 പേരാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. 25 പരിസരവാസികളും എത്തി. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News