മുണ്ടക്കൈ പുനരധിവാസം: ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

മാനന്തവാടി സബ് കലക്ടർക്കാണ് പട്ടിക തയാറാക്കൽ ചുമതല നൽകിയിരുന്നത്

Update: 2024-12-20 16:19 GMT
Editor : Shaheer | By : Web Desk

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം/കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 388 കുടുംബങ്ങളാണ് ആദ്യപട്ടികയിലുള്ളത്. ആക്ഷേപങ്ങളുള്ളവർക്ക് 15 ദിവസത്തിനുള്ളിൽ പരാതി നൽകാം.

30 ദിവസത്തിനകം അന്തിമപട്ടിക പ്രസിദ്ധീകരിക്കും. വീട് നഷ്ടപ്പെട്ടവരും ആൾനാശം സംഭവിച്ചവരുമാണ് ആദ്യഘട്ട പട്ടികയിലുള്ളത്. പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യാൻ നാളെ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. മാനന്തവാടി സബ് കലക്ടർക്കാണ് പട്ടിക തയാറാക്കൽ ചുമതല നൽകിയിരുന്നത്.

Summary: 388 families included in first list of township project beneficiaries as part of rehabilitation of Mundakkai disaster victims

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News