കളൻതോടിൽ വിദ്യാർഥികളെ അക്രമിച്ച സംഭവത്തിൽ 10 പേർക്കെതിരെ വധശ്രമത്തിന് കേസ്
പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരു വിദ്യാർഥിക്ക് വെട്ടേറ്റിരുന്നു
Update: 2023-02-04 00:57 GMT
MES Students
കളൻതോട്: കോഴിക്കോട് കളൻതോടിൽ സ്വകാര്യ കോളജ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 10 പേർക്കെതിരെയാണ് കേസെടുത്തത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പ്രദേശവാസികളായ ചിലർ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാർഥികൾ പറയുന്നത്. അക്രമത്തിൽ ഒരു വിദ്യാർഥിക്ക് വെട്ടേറ്റിരുന്നു. കേസെടുത്തവരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.