മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ കൊലപാതകം: റഫീഖിന്‍റെ അറസ്റ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിന് പിന്നാലെ

കൃത്യമായ തെളിവുണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥനായ റഫീഖിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു

Update: 2022-06-23 01:23 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അട്ടപ്പാടിയിലെ തണ്ടർ ബോൾട്ട് ഉദ്യോഗസ്ഥനായ റഫീഖിനെ പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനസിനെ ബാറ്റ് കൊണ്ട് അടിച്ചത് ഫിറോസാണ്.

ഫിറോസിന്റെ സഹോദരനായ റഫീഖ് എന്ന തണ്ടർ ബോൾട്ട് ഉദ്യോഗസ്ഥനാണ് ബൈക്ക് ഓടിച്ചത്. കൊലപാതക സമയത്തും, ആശുപത്രിയിൽ കൊണ്ടു പോകുമ്പോഴുമെല്ലാം ഫിറോസിനെപ്പം റഫീഖും ഉണ്ടായിരുന്നു. ഇതെല്ലാം സി.സി.ടി.വിയിലും വ്യക്തമായി കാണാം. എന്നാൽ റഫീഖിനെതിരെ ഉടൻ നടപടി വേണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്

Advertising
Advertising

എന്നാൽ പൊലീസ് നിലപാടിനെതിരെ പ്രതിഷേധവുമായി അനസിന്റെ കുടുംബം രംഗത്തെത്തി. കൃത്യമായ തെളിവുണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥനായ റഫീഖിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് വിമർശനങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത്. രാത്രി 10 മണിയോടെയാണ് റഫീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരത്തിൽ മാനസിക രോഗിയായ അനസ് മർദനമേറ്റ് മരിച്ചത്. വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് അനസിനെ ഫിറോസ് മർദിച്ചിരുന്നത്.  അനസിനെ മർദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകിയിരുന്നു. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നും ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചെന്നും ഫിറോസ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News