വിരാജ്‌പേട്ടയിലെ മലയാളി വ്യവസായിയുടെ കൊലപാതകം: കർണാടക സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ

കൊലപാതകം പണം തട്ടാനെന്ന് പൊലീസ്

Update: 2025-05-04 01:39 GMT
Editor : Lissy P | By : Web Desk

കണ്ണൂര്‍:കർണാടകയിൽ മലയാളി വ്യവസായി കൊല്ലപ്പെട്ടതിൽ കർണാടക സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ. പണം തട്ടിയെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികൾ കവർന്ന പണവും പൊലീസ് കണ്ടെടുത്തു.കണ്ണൂർ സ്വദേശി കൊയിലി പ്രദീപനെ കഴിഞ്ഞ മാസം 23നാണ് കൊലപ്പെടുത്തിയത്.

 ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് പ്രദീപിന്‍റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്‌. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News