കൊച്ചിയില്‍ ഉത്തരേന്ത്യൻ യുവതിയുടെ കൊലപാതകം; പ്രതി നേപ്പാളിൽ പിടിയിൽ

യുവതിയുടെ ഒപ്പം താമസിച്ചിരുന്ന റാം ബഹദൂറാണ് നേപ്പാൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്

Update: 2022-11-03 06:03 GMT
Editor : Lissy P | By : Web Desk

കൊച്ചി: കൊച്ചിയിലെ ഉത്തരേന്ത്യൻ യുവതിയുടെ കൊലപാതകക്കേസിലെ പ്രതി നേപ്പാൾ പൊലീസിന്റെ പിടിയിൽ. യുവതിയുടെ ഒപ്പം താമസിച്ചിരുന്ന  റാം ബഹദൂറാണ് നേപ്പാൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കേരളാ പൊലീസ് നേപ്പാളിലെത്തിയിട്ടുണ്ട്. എന്നാൽ പ്രതിയെ കേരള പൊലീസിന്റെ കസ്റ്റഡിയിൽ കിട്ടുന്നതിൽ തീരുമാനമായില്ല.

ഒക്ടോബർ 24 നായിരുന്നു കടവന്ത്ര എളംകുളത്തെ വീട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വയോധികയുടെ വീടിന് മുകൾഭാഗത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. പരിസരത്ത് ദുർഗന്ധമനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

Advertising
Advertising

പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കവറിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു. യുവതിയുടെ കൂടെ താമസിച്ചിരുന്ന ഇയാളെ കാണാതാവുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശിയായിരുന്നു ഇവര്‍ എന്നായിരുന്നു ആദ്യം ലഭിച്ച വിവരം.പിന്നീടാണ് നേപ്പാള്‍ സ്വദേശികളാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം തന്നെ പൊലീസ് നേപ്പാളിലെത്തി ഇയാളുടെ താമസ സ്ഥലം കണ്ടെത്തിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News