'അതും സന്തോഷ്'; പേരൂർക്കടയിലെ ലൈംഗികാതിക്രമ പ്രതിയും സന്തോഷ്

വിരലടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്

Update: 2022-11-03 12:09 GMT
Editor : abs | By : Web Desk

തിരുവന്തപുരം: മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെയാണ് പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചതെന്നും തെളിഞ്ഞു. വിരളടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. നഗരത്തിൽ പഠനാവശ്യത്തിനെത്തിയ പെൺകുട്ടി, താമസിക്കുന്ന സ്ഥലത്താണ് പ്രതി അതിക്രമിച്ച് കയറിയത്. വീട്ടിൽ കയറിയ ഇയാൾ യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡിസംബറിൽ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല.

Advertising
Advertising

മ്യൂസിയത്തിനുള്ളിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സന്തോഷിനെ പിടികൂടിയതോടെ മാധ്യമങ്ങളില് ചിത്രം വന്നതോടെയാണ് യുവതി സന്തോഷിനെ തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിരൾ അടയാള പരിശോധനയിലാണ് പ്രതി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ശാസ്ത്രീയമായ തെളിവുകൾ അന്ന് തന്നെ പൊലീസ് ശേഖരിച്ചിരുന്നു. അതാണ് സന്തോഷിനെ കുടുക്കിയത്. 

മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ്. കുറവംകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയതും ഇയാൾ തന്നെയാണെന്ന് തെളിഞ്ഞിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News