മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി

കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ഫാത്തിമ മുസഫർ എന്നിവരാണ് ദേശീയ കമ്മിറ്റിയിൽ എത്തിയത്

Update: 2025-05-15 10:11 GMT
Editor : Lissy P | By : Web Desk

ചെന്നൈ: മുസ്‍ലിം ലീഗ് ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ദേശീയ കമ്മിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി. കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ഫാത്തിമ മുസഫർ എന്നിവരാണ് ലീഗ് ദേശീയ കമ്മിറ്റിയിൽ എത്തിയത്. 

ഭാരവാഹികള്‍- പ്രൊഫ കെ.എം ഖാദർ മെയ്തീന്‍ (പ്രസിഡന്‍റ്),സാദിഖലി ശിഹാബ് തങ്ങൾ(ചെയർമാൻ),പി.കെ കുഞ്ഞാലിക്കുട്ടി(ജന. സെക്രട്ടറി)

മറ്റു ഭാരവാഹികള്‍ ഇങ്ങനെ; ഇ.ടി മുഹമ്മദ് ബഷീർ എം.പി (ഓർഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയർ വൈസ് പ്രസിഡന്റ്). പി.വി. അബ്ദുൾ വഹാബ് എം.പി (ട്രഷറർ)

Advertising
Advertising

കെ.പി.എ മജീദ് എംഎൽഎ (കേരളം), എം അബ്ദുറഹ്മാൻ, (മുൻ എംപി- തമിഴ്‌നാട്), സിറാജ് ഇബ്രാഹിം സേട്ട് (കർണാടക), ദസ്ത്ഗീർ ഇബ്രാഹിം ആഗ (കർണാടക), എസ്. നഈം അക്തർ (ബിഹാർ) കൗസർ ഹയാത്ത് ഖാൻ (യു.പി), കെ. സൈനുൽ ആബിദീൻ (കേരളം) എന്നിവർ വൈസ് പ്രസിഡന്റുമാരും

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ (കേരളം), ഖുർറം അനീസ് ഉമർ (ഡൽഹി), നവാസ് കനി എം.പി (തമിഴ്‌നാട്) അഡ്വ. ഹാരിസ് ബീരാൻ എം.പി (കേരളം) അബ്ദുൽ ബാസിത് (തമിഴ്നാട്), ടി.എ അഹമ്മദ് കബീർ (കേരളം), സി.കെ സുബൈർ (കേരളം) എന്നിവർ സെക്രട്ടറിമാരും

ആസിഫ് അൻസാരി (ഡൽഹി), അഡ്വ. ഫൈസൽ ബാബു (കേരളം), ഡോ.നജ്മുൽ ഹസ്സൻ ഗനി (യു.പി), ഫാത്തിമ മുസഫർ (തമിഴ്‌നാട്), ജയന്തി രാജൻ (കേരളം), അഞ്ജനി കുമാർ സിൻഹ (ജാർഖണ്ഡ്), എം.പി മുഹമ്മദ് കോയ (കേരളം) എന്നിവർ അസി. സെക്രട്ടറിമാരുമാണ്. 

ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News