'കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിച്ചു, പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്ന് പറഞ്ഞു'; ശരീരഭാഷ ശരിയായില്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ

കൂടുതൽ പക്വതയോടെ പെരുമാറുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു

Update: 2026-05-20 07:55 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്നും കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് തന്നോട് മകൻ ചോദിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്നും  മകൻ പറഞ്ഞെന്നും  ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് തിരിച്ച് ചോദ്യം ചോദിക്കുന്നത് നിർത്തി. കൂടുതൽ പക്വതയോടെ പെരുമാറുമെന്നും എം.വി ഗോവിന്ദന്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കായി മറുപടി പറഞ്ഞു.

പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെയും ഗോവിന്ദന്‍ ന്യായീകരിച്ചു. ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് സ്ഥാനാർഥിയാക്കിയത്. സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയിലും പിണറായിക്കും ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം ഉയര്‍ന്നിരുന്നു. പരാജയകാരണം പിണറായിയുടെ ധാർഷ്ട്യമാണ്. പിണറായിയുടെ ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണ്. സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞു. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനമുണ്ടായി. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുമെന്നും സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ലെന്നും നേതാക്കള്‍ തുറന്നടിച്ചു. യുപിയിൽ യോഗി പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

പ്രായപരിധിയിൽ എന്തിന് പിണറായിക്ക് മാത്രം ഇളവ് നല്‍കുന്നതെന്നും സംസ്ഥാന സമിതി അംഗങ്ങളെ പോലും മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. എന്നാല്‍ പിണറായി അല്ലാതെ മറ്റാരെ ആക്കുമെന്നായിരുന്നു എന്നാണ് എം.വി ഗോവിന്ദന്‍റെ ചോദ്യം.   

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News