വിമർശനങ്ങൾ മനസ്സിലാക്കി പാർട്ടി തിരുത്തുമെന്ന് എം.വി ഗോവിന്ദൻ

'എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയ്ക്ക് തെറ്റ് പറ്റിയെന്ന് മനസിലാക്കിയത് കൊണ്ടാണ് നടപടി എടുത്തത്'

Update: 2025-03-09 02:24 GMT

കൊല്ലം: വിമർശനങ്ങൾ മനസ്സിലാക്കി പാർട്ടി തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. നവീകരണത്തിനുള്ള പ്രക്രിയയാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായി വിമർശനങ്ങളെ കാണുന്നു. പാർട്ടി ജനങ്ങൾക്കായി പ്രവർത്തിക്കണം. അതിൽ രാഷ്ട്രീയം കലർത്തേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയ്ക്ക് തെറ്റ് പറ്റിയെന്ന് മനസിലാക്കിയത് കൊണ്ടാണ് നടപടി എടുത്തതെന്ന് എം.വി.ഗോവിന്ദൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. 

Advertising
Advertising

സംസ്ഥാന സമ്മേളനത്തിൽ എം.വി ഗോവിന്ദനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറി പറയുന്നതിൽ വ്യക്തതയില്ല. രാവിലെ ഒന്ന് പറയും ഉച്ചക്ക് മറ്റൊന്ന് പറയും വൈകിട്ട് വേറെ പറയും..തുടങ്ങിയ വിമർശനങ്ങൾ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയിരുന്നു. ഇതടക്കമുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു എം.വി ഗോവിന്ദൻ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News