കെ.ടി ജലീലിന് കുറേ കിനാവുകളുണ്ട്, എല്ലാം മലര്‍പ്പൊടിക്കാരന്റെ പാഴ്ക്കിനാവുകള്‍ മാത്രം-നജീബ് കാന്തപുരം

ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ്‌ കെ.ടി ജലീൽ. മുസ്ലിം സമുദായം ആ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പൊതു സമൂഹം അതിനേക്കാൾ മനസ്സിലാക്കിയിട്ടുണ്ട്‌.

Update: 2021-08-08 10:17 GMT

കെ.ടി ജലീലിന്റെ കിനാവുകളെല്ലാം മലര്‍പ്പൊടിക്കാരന്റെ പാഴ്ക്കിനാവുകള്‍ മാത്രമാണെന്ന് നജീബ് കാന്തപുരം. ജലീല്‍ തുള്ളാന്‍ പറയുമ്പോള്‍ തുള്ളുകയും ചാടാന്‍ പറയുമ്പോള്‍ ചാടുകയും ചെയ്യുന്ന വ്യക്തികളും പാര്‍ട്ടികളുമുണ്ടാവും. അത് ലീഗില്‍ നടക്കാത്തതുകൊണ്ടാണ് ജലീലിന് ലീഗില്‍ നിന്ന് പുറത്തുപോവേണ്ടി വന്നത്. അകത്ത് നിന്ന് നടക്കാത്തത് പുറത്ത് നിന്ന് നടത്താനാണ് ജലീല്‍ ശ്രമിക്കുന്നതെന്നും നജീബ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എത്ര കാലമായി കെ.ടി ജലീൽ ചൂണ്ടയുമായി ഇറങ്ങിയിട്ട്‌..

അധികാരവും പദവികളുമെല്ലാം കയ്യിലുണ്ടായിട്ടും എത്ര മുസ്ലിം ലീഗുകാർ അതിൽ കൊത്തിയിട്ടുണ്ട്‌?

Advertising
Advertising

എന്നിട്ടാണോ ഇപ്പോൾ. ജലീൽ അച്ചാരം വാങ്ങിയത്‌ ഒരേയൊരു കച്ചവടത്തിനാണ്‌. ലീഗ്‌ പൊളിക്കാനുള്ള ക്വട്ടേഷൻ. അതിന്‌ വേണ്ടി പറഞ്ഞ പച്ചക്കള്ളങ്ങൾ ന്യായീകരിക്കാൻ ഖുർ ആനും ഹദീസും എത്ര നിരത്തി.

ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ്‌ കെ.ടി ജലീൽ. മുസ്ലിം സമുദായം ആ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പൊതു സമൂഹം അതിനേക്കാൾ മനസ്സിലാക്കിയിട്ടുണ്ട്‌.

ഏത്‌ സംഘടനയെയും തകർക്കാൻ അതിന്റെ മുൻനിരയിലുള്ളവരെ വീഴ്ത്തുകയാണ്‌ പ്രധാനം.

കെ.ടി ജലീലിന്‌ കുറെ കിനാവുകളുണ്ട്‌. അത്‌ വെറും മലർപൊടിക്കാരന്റെ പാഴ്കിനാവുകൾ മാത്രമാണ്‌. ജലീൽ തുള്ളാൻ പറയുമ്പോൾ തുള്ളുകയും ചാടാൻ പറയുമ്പോൾ ചാടുകയും ചെയ്യുന്ന വ്യക്തികളും പാർട്ടികളുമുണ്ടാകും.

അത്‌ മുസ്ലിം ലീഗിൽ നടക്കാത്തത്‌ കൊണ്ടല്ലെ ജലീലിന്‌ പാർട്ടി വിടേണ്ടി വന്നത്‌?

അകത്ത്‌ നിന്ന് കഴിയാത്തത്‌ പുറത്ത്‌ നിന്ന് ചെയ്യാനായി പിന്നെ ശ്രമം .

ജലീൽ എം.എൽ. എ ആയിട്ടുണ്ട്‌. മന്ത്രിയായിട്ടുണ്ട്‌. ഇനിയുമാവാം.

ആധുനിക കേരളം നിലവിൽ വന്ന ശേഷം മന്ത്രിമാരായ എത്ര പേരെ നമുക്കറിയാം?

ഇതൊക്കെയും പിന്നിട്ട്‌ വന്ന പാരമ്പര്യമുള്ള ഒരു പാർട്ടിയോടാണോ ഈ കളി..

കളിക്കാരേ, നിങ്ങൾ വേറെ ഗ്രൗണ്ട്‌ നോക്കിക്കോളൂ..

ഈ പാർട്ടിയും അതിന്റെ പ്രവർത്തകരും വേറെ ലെവലാണ്‌..

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News