'എന്തുകൊണ്ട് മലപ്പുറം പരാമർശങ്ങൾ തിരുത്താൻ തയാറായില്ല?' പിണറായിയുടെ പ്രതിരൂപമാണ് സ്വരാജെന്ന് നജീബ് കാന്തപുരം

ഞാനുമൊരു മലപ്പുറത്തുകാരനാണ് എന്ന് പറയാനുള്ള അവസരം സ്വരാജ് എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നും നജീബ് കാന്തപുരം

Update: 2025-06-05 01:17 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിരൂപമാണ് എം.സ്വരാജെന്ന് നജീബ് കാന്തപുരം എംഎല്‍എ. പിണറായി വിജയന്‍ മലപ്പുറത്തിനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ തിരുത്താൻ പോലും സ്വരാജ് തയ്യറായില്ലെന്നും നജീബ് കാന്തപുരം മീഡിയവണിനോട് പറഞ്ഞു.

'എല്ലാ ചരിത്രബോധവുമുള്ള സ്ഥാനാർഥിയാണ് എം.സ്വരാജ്.അദ്ദേഹം ചരിത്രത്തോടാണ് നീതി പുലർത്തേണ്ടത്. മുഖ്യമന്ത്രി അന്ന് 'ഹിന്ദു' പത്രത്തിന് അഭിമുഖം നൽകുമ്പോൾ മലപ്പുറത്തുകാരനായ സ്വരാജ് എന്തുകൊണ്ട് തിരുത്തിയില്ല. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്,ഞാനുമൊരു മലപ്പുറത്തുകാരനാണ് എന്ന് പറയാനുള്ള അവസരം സ്വരാജ് എന്തുകൊണ്ട് ഉപയോഗിച്ചില്ല. ഒരു ജില്ലയെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്'.-നജീബ് കാന്തപുരം പറഞ്ഞു.

Advertising
Advertising

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന് ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ തന്നെ ചിഹ്നമായിലഭിക്കുമെന്നാണ് അൻവർ ക്യാമ്പിൻ്റെ പ്രതീക്ഷ.

അതേസമയം, മണ്ഡലത്തിൽ സ്ഥാനാർഥികൾ രണ്ടാം ഘട്ട പ്രചാരണം സജീവമാക്കി.യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് എടക്കര ,കരുളായി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. മൂത്തേടം പഞ്ചായത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്‍റെ പര്യടനം. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും, എസ്‍ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയും പ്രചാരണത്തിൽ സജീവമാണ്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News