കേരളത്തിൽ ഭരണവിരുദ്ധ വികാരം, പിണറായി വിജയനേക്കാൾ പിന്തുണ സതീശന്; എൻഡിടിവി സർവേ

50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം

Update: 2026-01-21 06:22 GMT

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവേ. 50%-ൽ അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. 40% ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെടുന്നത്. 31% ആളുകൾ ഭരണം വളരെ മോശം എന്നാണ് പറയുന്നത്.

22% പേർ വി.ഡി സതീശന് പിന്തുണ നൽകുമ്പോൾ പിണറായി വിജയന് 18% പിന്തുണയും സിപിഎം നേതാവ് കെ.കെ ശൈലജക്ക് 16% പിന്തുണയും ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5% പേരുടെ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് 32%, എൽഡിഎഫ് 29%, ബിജെപി 19% വോട്ടും നേടുമെന്ന് സർവ്വേ ഫലത്തില്‍ പറയുന്നു.

Advertising
Advertising

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആധികാരികമായ ആദ്യത്തെ സർവേ ഫലമാണിത്. ഈ ഫലം കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. എൻഡിടിവിയുടെ ആദ്യഘട്ട സർവേ ഫലമാണിത്. രണ്ടാം ഘട്ട ഫലം വരുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News