തൊടുപുഴയിൽ പ്രസവിച്ച ഉടൻ അമ്മ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്

Update: 2022-08-11 05:08 GMT
Advertising

തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വന്നത്. യുവതിയെ പൊലീസ് ചോദ്യംചെയ്യുകയാണ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായാണ് യുവതി മറുപടി നല്‍കിയത്. പിന്നീട് കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. ശുചിമുറിയിലെ ബക്കറ്റിലാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടത്.

ഗർഭിണിയാണെന്ന കാര്യം യുവതി എല്ലാവരില്‍ നിന്നും മറച്ചുവെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അറിയാന്‍ പൊലീസ് യുവതിയെ ചോദ്യംചെയ്യുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News