എൻഐഎ കേസിലെ വിചാരണത്തടവുകാരൻ ഡൽഹി ജയിലിൽ മരിച്ചു

ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീൻ 2021 മാർച്ചിൽ ആണ് ഡൽഹിയിൽ വെച്ച് അറസ്റ്റിലായത്

Update: 2022-10-08 12:23 GMT

ന്യൂഡൽഹി: എൻഐഎ കേസിലെ വിചാരണത്തടവുകാരൻ ജയിലിൽ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീൻ(27) ആണ് ഡൽഹി മണ്ഡോലി ജയിലിൽ മരിച്ചത്.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ജയിൽ അധികൃതർ ബന്ധുക്കളെ മരണ വിവരം അറിയിക്കുന്നത്. തലയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അമീൻ മരിച്ചു എന്നായിരുന്നു അറിയിപ്പ്. ഡൽഹി പൊലീസ് അറിയിച്ചത് പ്രകാരം മങ്കട പൊലീസ് ആണ് ബന്ധുക്കളെ മരണവിവരം അറിയിച്ചത്. 

ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീൻ 2021 മാർച്ചിൽ ആണ് ഡൽഹിയിൽ വെച്ച് അറസ്റ്റിലായത്. ഐഎസ് ബന്ധമുണ്ടെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ബാംഗ്ലൂരിൽ പഠിക്കുകയായിരുന്ന അമീൻ ഡൽഹിയിൽ എത്തിയതെങ്ങനെ എന്നതിനെക്കുറിച്ച് ബന്ധുക്കൾക്ക് വിവരമില്ല.

കേസുമായി ബന്ധപ്പെട്ട് 5000 പേജുള്ള കുറ്റപത്രമാണ് എൻഐഎ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്നായിരുന്നു കുറ്റപത്രം. കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News