മഞ്ചേരി ഗ്രീൻവാലി അക്കാദമിയിൽ എൻഐഎ പരിശോധന

ഉച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധനക്കെത്തിയത്.

Update: 2022-10-10 16:22 GMT

മലപ്പുറം: പോപുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള മഞ്ചേരി കാരാപറമ്പ് ഗ്രീൻവാലി അക്കാദമിയിൽ എൻഐഎ പരിശോധന. ഉച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധനക്കെത്തിയത്. പോപുലർ ഫ്രണ്ടിനെതിരായ നടപടിയുടെ തുടർച്ചയായാണ് പരിശോധന. ഗ്രീൻവാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയിലും പരിശോധന നടത്തി. പരിശോധന ഇപ്പോഴും തുടരുകയാണ്.

സെപ്റ്റംബർ 22ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി പോപുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആറിന്റെ കോപ്പിയും അറസ്റ്റ് മെമ്മോയും ഇവർക്ക് നൽകിയതായി ഇന്ന് എൻഐഎ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News