വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതി പിണറായിക്ക് വരാമെങ്കിൽ എനിക്കും പുതുപ്പള്ളിയിൽ വരാം: നിഖിൽ പൈലി

കൊലക്കേസ് പ്രതികൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെങ്കിൽ പിണറായി വിജയനെയും എം.എം മണിയെയും പി. ജയരാജനെയും വീട്ടിലിരുത്തണമെന്നും നിഖിൽ പൈലി പറഞ്ഞു.

Update: 2023-08-31 14:58 GMT

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനെ ന്യായീകരിച്ച് ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി. വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതിയായ പിണറായി വിജയന് ജെയ്ക് സി തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ തനിക്കും പങ്കെടുക്കാമെന്ന് നിഖിൽ പൈലി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൊലക്കേസ് പ്രതികൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെങ്കിൽ പിണറായി വിജയനെയും എം.എം മണിയെയും പി. ജയരാജനെയും വീട്ടിലിരുത്തണം. അതിന് ശേഷം കോൺഗ്രസിനെ ഉപദേശിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. വാടിക്കൽ രാമകൃഷ്ണൻ വധക്കേസിന്റെ പ്രതിപ്പട്ടിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News