മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിത രോഗമുക്തയായി

അവാസന പരിശോധനയിലെ രണ്ട് സാമ്പിളുകൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി

Update: 2025-05-30 08:22 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി. രണ്ട് സാമ്പിളുകൾ നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രോഗി. 

ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യം തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയവെയെല്ലാം  സാധാരണ നിലയിലാണെന്നും കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു.

Advertising
Advertising

രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്.  കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ടെന്നും രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News