തമിഴ്‌നാട്ടിൽ തത്കാലം സമ്പൂർണ ലോക്ക്ഡൗൺ ഇല്ല

തമിഴ്‌നാട്ടിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 തുടരുമെന്ന് ഇന്നലെ സർക്കാർ അറിയിച്ചിരുന്നു.

Update: 2022-01-11 12:13 GMT

കോവിഡ് കേസുകൾ വരുന്ന സാഹചര്യത്തിലും തമിഴ്‌നാട്ടിൽ തത്കാലം സമ്പൂർണ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എം.എ സുബ്രമണ്യൻ.

" ഇപ്പോഴത്തെ അവസ്ഥ വെച്ച് സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ല. സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കരുതെന്നും നിലവിലുള്ള നിയന്ത്രണങ്ങൾ മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്" - മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,990 പുതിയ കോവിഡ് കേസുകളും കോവിഡ് മൂലമുള്ള 11 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 തുടരുമെന്ന് ഇന്നലെ സർക്കാർ അറിയിച്ചിരുന്നു.

Advertising
Advertising

അതേസമയം, കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം നടപ്പാക്കും.സ്വകാര്യ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കരുതെന്ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇതുവരെ നഗരത്തിലെ സ്വകാര്യ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.

എന്നാൽ ബാങ്കുകൾ, അവശ്യ സേവനങ്ങൾ നൽകുന്ന കമ്പനികൾ, ഇൻഷുറൻസ്, മെഡിക്ലെയിം, ഫാർമ കമ്പനികൾ, അഭിഭാഷകരുടെ ഓഫീസുകൾ, കൊറിയർ സേവനങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കോർപ്പറേഷനുകൾ, സുരക്ഷാ സേവനങ്ങൾ, മാധ്യമങ്ങൾ, പെട്രോൾ പമ്പുകൾ, എണ്ണ, വാതക ചില്ലറ വിൽപ്പന, സംഭരണം എന്നിവയെല്ലാം ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ നഗരത്തിലെ റെസ്റ്റോറന്റുകളിലെ ഇരുന്ന് കഴിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

Summary : No need for full lockdown in Tamil Nadu, says Health Minister Ma Subramanian

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News