'ബിജെപിയുമായി സമാധാന ചർച്ചക്കില്ല, പൊലീസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട'; രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപി നേതാക്കളുടെ കൊലവിളിയിൽ കേസെടുക്കുമെന്ന് പൊലീസ്

Update: 2025-04-17 07:28 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:പാലക്കാട്ടെ പ്രതിഷേധത്തിൽ ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. 'പൊലീസ് മധ്യസ്ഥന്‍റെ  പണിയെടുക്കേണ്ട. ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന്‌ പറഞ്ഞവർക്കൊപ്പമാണോ ചർച്ചക്ക് ഇരിക്കേണ്ടത്'. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

'തലപോകേണ്ടി വന്നാലും വർഗീയതയോട് സമരസപ്പെടില്ല. ബി.ജെ.പി.യുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്.കൂടുതൽ പ്രശ്നം ഇല്ലാതിരിക്കാൻ നിയമം പരിപാലിക്കുകയല്ലെ വേണ്ടത്?ഹെഡ്ഗേവാറിൻ്റെ പേരിടാനുള്ള രാഷ്ട്രീയമായും നിയമപരമായും നേരിടും'. രാഹുല്‍ പറഞ്ഞു.

Advertising
Advertising

അതേസമയം,ബിജെപി നേതാക്കളുടെ കൊലവിളിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ്.വീഡിയോ തെളിവുകൾ പരിശോധിച്ച് പരാതി എടുക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു.

പാലക്കാട്ടെ ബിജെപി, യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങളിൽ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനാണ് ബിജെപി പ്രവർത്തകർക്കെതിരെ കേസ്. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ളവർക്കാണ് കേസ്. ചിറ്റൂർ ഡിവൈഎസ്‍പി കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News