തൻറെ പേരിലുള്ള വിവാദങ്ങൾക്ക് പ്രസക്തിയില്ല; സ്ഥാനാർഥി നിർണയത്തിൽ നിരാശയില്ലെന്ന് കെ.എസ് അരുൺ കുമാർ

''തൃക്കാക്കരയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും എൽഡിഎഫ് 100 സീറ്റ് തികയ്ക്കുകയും ചെയ്യും''

Update: 2022-05-05 16:31 GMT
Advertising

എറണാകുളം: തൃക്കാക്കരയിൽ പാർട്ടി പ്രഖ്യാപിച്ചത് കരുത്തുറ്റ സ്ഥാനാർത്ഥിയെയെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എസ് അരുൺകുമാർ. തൻറെ പേരിലുള്ള വിവാദങ്ങൾക്ക് പ്രസക്തിയില്ല, തനിക്ക് നിരാശയില്ലെന്നും അരുൺകുമാർ മീഡിയവണിനോട് പറഞ്ഞു.

തൃക്കാക്കരയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും എൽഡിഎഫ് 100 സീറ്റ് തികയ്ക്കുകയും ചെയ്യുമെന്നും അരുൺ കുമാർ പറഞ്ഞു. നേരെത്തെ അരുൺ കുമാർ, തോമസ് ഐസക് എന്നിവർ അടക്കമുള്ളവരുടെ പേര് സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നു. എന്നാൽ അവസാനം എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫിനെയാണ് തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇ.പി ജയരാജന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

പാർട്ടി ചിഹ്നത്തിലായിരിക്കും ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി ജയരാജൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയാണ് അദ്ദേഹമെന്നും ജയരാജൻ വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ് ഡോ. ജോ ജോസഫ്. നിരവധി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News