രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാൻ തയാറാകുന്നില്ല; ബിജെപിക്കെതിരെ ദീപിക മുഖപ്രസംഗം

മഹാരാഷ്ട്രയിൽ മിഷണറിമാരെ പീഡിപ്പിക്കുന്നവർക്ക് ബിജെപി എംഎൽഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു

Update: 2025-07-14 05:30 GMT

കൊച്ചി: മഹാരാഷ്ട്ര സർക്കാരിന്റെ ക്രൈസ്തവ വിരുദ്ധ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ കത്തോലിക്കാസഭയുടെ മുഖപത്രമായ ദീപിക. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് ക്രൈസ്തവരെ കൂട്ടി കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി പദ്ധതിയിടുന്നതെന്ന് ദീപിക മുഖപ്രസംഗം കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിൽ മിഷണറിമാരെ പീഡിപ്പിക്കുന്നവർക്ക് ബിജെപി എംഎൽഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. കേരളത്തിലും ഗോവയിലും ബിജെപി ക്രൈസ്തവരോടൊപ്പമെന്ന പ്രീതിയുണ്ടാക്കുന്നു. ഒഡീഷയിലും മഹാരാഷ്ട്രയിലും ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

Advertising
Advertising

സാമൂഹിക സേവനത്തെ മതപരിവർത്തനമെന്ന് ചിത്രീകരിച്ച് ക്രൈസ്തവരെ വേട്ടയാടുന്നുവെന്നും വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയാണ് ബിജെപിയെന്നും ദീപിക മുഖപ്രസംഗത്തിൽ. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News