എ.ഐ കാമറ പദ്ധതിയുമായി ഒരു ബന്ധവുമില്ല: ഊരാളുങ്കൽ ലേബർ സൊസൈറ്റി

'ഉപകരാറെടുത്ത എസ്.ആർ.ഐ.ടിയുമായി നിലവിൽ ബന്ധമില്ല'

Update: 2023-04-24 07:39 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: എ.ഐ കാമറ പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി. എഐ കാമറ പദ്ധതിക്ക് ഉപകരാറെടുത്ത എസ്.ആർ.ഐ.ടിയുമായി നിലവിൽ ബന്ധമില്ല. ആറ് വർഷം മുമ്പ് സ്വകാര്യ പ്രൊജക്ടുമായി സഹകരിച്ചിട്ടുണ്ടെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

എ.ഐ കാമറ പദ്ധതിയുടെ കരാര്‍ ലഭിച്ച സ്വകാര്യ കമ്പനിക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പ്രവര്‍ത്തി പരിചയം ഇല്ലാത്ത എസ് ആര്‍ ഐടി കമ്പനിക്കാണ് കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് ഇതിന് പിന്നില്‍ കോടികളുടെ ആഴിമതിയുണ്ടെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

Advertising
Advertising

ബെംഗളൂരുവിലെ എസ്.ആർ.ഐ.ടി കമ്പനിക്ക് 152 കോടിയുടെ കരാര്‍ ലഭിച്ചിരുന്നത്. കരാര്‍ കമ്പനിയുടെ മേധാവികളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ തലപ്പത്തുള്ളവരും ബിസിനസ് പങ്കാളികളാണന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതിനിടയിലാണ് എ.ഐ കാമറ പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്ന് ഊരാളുങ്കല്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News