മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയാനാവില്ല,കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു: മാത്യു കുഴൽ നാടൻ

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ കാര്യം ഉന്നയിക്കുമെന്ന് ഭയപ്പെട്ടാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയതെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു

Update: 2023-08-10 13:08 GMT

തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽ നാടന്റെ മൈക്ക് സ്പീക്കർ ഓഫാക്കിയ സംഭവത്തിൽ പ്രതികരണവുമായി മാത്യു കുഴൽ നാടൻ. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ കാര്യം ഉന്നയിക്കുമെന്ന് ഭയപ്പെട്ടാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. നിയമസഭയിലോ സംസ്ഥാനത്തോ മുഖ്യമന്ത്രിക്കോ കുടുംബത്തിനോ എതിരെ ആരെയും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിൽ കേരളത്തിലെ ജനാധിപത്യം കാശാപ്പ് ചെയ്യപ്പെടുകയാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

അഴിമതിക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംരക്ഷിക്കുന്നതിന് വേണ്ടി സി.പി.എം എന്ന പാർട്ടിയും ഇടതു മുന്നണിയും ഇതുപോലെ അധഃപതിച്ച ഒരു കാലം വേറെയുണ്ടായിട്ടില്ല. എം.എൽ.എ എന്ന നിലക്കുള്ള തന്റെ അവകാശത്തെ ഹനിക്കുകയാണ് സ്പീക്കർ ചെയ്തത്. ഈ വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കണ്ട. ഭയപ്പെടുത്തിയും വിരട്ടിയും ഈ വിഷയം സംസാരിപ്പിക്കാതിരിക്കാമെന്ന് വിചാരിക്കണ്ട ഈ വിഷയം അത്യുച്ചത്തിൽ അടിവരയിട്ട് കൊണ്ട് തങ്ങൾ ഉയർത്തി കൊണ്ടിരിക്കുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

Advertising
Advertising

എന്തും വിളിച്ചുപറയേണ്ട വേദിയല്ലെന്ന പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ പറഞ്ഞു. നിങ്ങൾ ആരെയാണ് ഭയപ്പെടുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു ചെയ്തു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News