ഷംസീറിനെതിരെ 'ശബരിമല' മാതൃകയിൽ സമരത്തിന് എൻ.എസ്.എസ്

വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്ന ബുധനാഴ്ച നാമജപ ഘോഷയാത്ര സംഘടിപ്പിക്കും.

Update: 2023-08-02 01:02 GMT

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൻ.എസ്.എസ് തീരുമാനം. 'ശബരിമല' മാതൃകയിൽ സമരം സംഘടിപ്പിക്കാനാണ് നീക്കം. നാളെ വിശ്വാസ സംരക്ഷണദിനത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെ ആയിരിക്കും ഘോഷയാത്ര.

നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻ.എസ്.എസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് എല്ലാ താലൂക്ക് പ്രസിഡന്റുമാർക്കും സർക്കുലൻ അയച്ചിട്ടുണ്ട്. ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സർക്കാർ നടപടിയെടുക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടപ്പോൾ അതിനെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്നും കത്തിൽ കുറ്റപ്പെടുത്തലുണ്ട്. വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി നാളെ സമുദായാംഗങ്ങൾ രാവിലെ ഗണപതി ക്ഷേത്രങ്ങളിൽ പോയി വഴിപാട് നടത്തണമെന്നും എന്നാൽ, പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിലുള്ള കത്തിൽ പറയുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News