എന്‍.എസ്.എസ് രജിസ്ട്രാർ പി.എൻ സുരേഷ് രാജിവച്ചു

സുരേഷിന് സംഘപരിവാർ ബന്ധമുണ്ടെന്ന് എന്‍.എസ്.എസ് ബോർഡ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു

Update: 2023-01-08 10:04 GMT
Editor : ijas | By : Web Desk
Advertising

കോട്ടയം: നായർ സർവീസ് സൊസൈറ്റി രജിസ്ട്രാർ പി.എൻ സുരേഷ് രാജിവച്ചു. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിർദ്ദേശത്തെ തുടർന്നാണ് രാജി സമര്‍പ്പിച്ചത്. എന്‍.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ സുരേഷിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാജി. സുരേഷിനെ സുകുമാരൻ നായരുടെ പിൻഗാമിയാക്കി ഉയർത്താൻ ശ്രമം നടക്കുന്നതായി കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഒരു വിഭാഗം ആരോപിച്ചിരുന്നു.

ശശി തരൂർ പങ്കെടുത്ത യോഗത്തിൽ സുരേഷിന് അമിത പ്രാധാന്യം ലഭിച്ചത് ചര്‍ച്ചയായതിന് പിന്നാലെയാണ് സംഘടനയില്‍ നിന്നും സുരേഷ് രാജി വെച്ചത്. സുരേഷിന് സംഘപരിവാർ ബന്ധമുണ്ടെന്നും ബോർഡ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. 

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News