കന്യാസ്ത്രീകൾ നിരപരാധികളാണ്, ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ല: രാജീവ് ചന്ദ്രശേഖർ

'കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കണം എന്നതാണ് സംസ്ഥാന ബിജെപി നേതൃത്വത്തിൻ്റെ നിലപാട്'

Update: 2025-07-31 16:21 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: ചത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സീറോ മലബാർ സഭാ ആസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിലുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ടിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടു. നീതി നൽകുമെന്ന ഉറപ്പ് ഇന്നലെ തന്നു. വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കുന്നു. ഇന്നലെ തന്ന ഉറപ്പ് സഭാ നേതൃത്വവുമായി അറിയിക്കും. ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ല. കേരളത്തിലെയും ഛത്തീസ് ഗഡിലെയും സ്ഥിതി വ്യത്യസ്തമാണ്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കണം എന്നതാണ് സംസ്ഥാന ബിജെപി നേതൃത്വത്തിൻ്റെ നിലപാട്. സഹായിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. അതനുസരിച്ചുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News