'കട്ടിളപ്പാളികൾ സ്വർണമാണെന്നതിൽ രേഖകളില്ല'; ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു

ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വാസുവിന്റെ വാദം

Update: 2025-12-16 06:45 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണമാണെന്ന് രേഖപ്പെടുത്തിയ രേഖകളില്ലെന്ന് ദേവസ്വം മുൻ കമ്മീഷണർ എൻ.വാസു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ്  വാസുവിന്റെ വാദം.

കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് കോടതിയും ചോദിച്ചു. യഥാർഥത്തിൽ സ്വർണപ്പാളികളായിരുന്നോ അവയെന്നത് നിർണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. ശിവരൂപവും വ്യാളിയും കമാനവും അടങ്ങുന്നതാണ് കേസ് എന്ന് സർക്കാർ കോടതിയെ അറിയിച്ചു. അത് ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.

അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ് പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘമായ എസ്ഐടി രേഖപ്പെടുത്തും. പ്രശാന്ത് പ്രസിഡന്റ് ആയിരുന്ന സമയത്തെ ദേവസ്വം ബോർഡിലെ അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.കേസിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു.പങ്കജിനെ വീണ്ടും വിളിച്ചുവരുത്താനും എസ്ഐടി തീരുമാനിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News