ഓഫർ തട്ടിപ്പ്: പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള റെയ്ഡ് തുടരുകയാണ്
Update: 2025-02-17 02:31 GMT
കൊച്ചി: ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.
വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. അതേസമയം, അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള റെയ്ഡ് തുടരുകയാണ്.