ഓഫർ തട്ടിപ്പ്: അനന്തു കൃഷ്ണനെ അറസ്റ്റുചെയ്തിട്ടും തട്ടിപ്പ് സംഘത്തിന്റെ ഓൺലൈൻ പോർട്ടൽ ഇപ്പോഴും സജീവം

ഡിജിറ്റൽ ഗ്രാം എന്ന പേരിലാണ് വെബ് പോർട്ടൽ പ്രവർത്തിക്കുന്നത്. 50 ശതമാനം സബ്സിഡിയിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആപ്പ് വഴി പണം അടക്കാം.

Update: 2025-02-10 11:07 GMT

കൊച്ചി: തട്ടിപ്പ് വാർത്തകൾ വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഓഫർ തട്ടിപ്പ് സംഘത്തിന്റെ ഓൺലൈൻ പോർട്ടൽ ഇപ്പോഴും സജീവമാണ്. ഡിജിറ്റൽ ഗ്രാം എന്ന പേരിലാണ് വെബ് പോർട്ടൽ പ്രവർത്തിക്കുന്നത്. 50 ശതമാനം സബ്സിഡിയിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആപ്പ് വഴി പണം അടക്കാം. 

www.digitalgramam.com എന്ന പേരിലാണ് വെബ് പോർട്ടൽ പ്രവർത്തിക്കുന്നത്. 18നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് വെബ് പോർട്ടലിൽ ചേരാൻ കഴിയുക. 2400 രൂപ അടച്ച് വേണം വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണ്ടേത്. ഫാൻ മുതൽ സ്കൂട്ടർ വരെ പലതരം ഉപകരണങ്ങൾ നൽകുമെന്നാണ് ഉറപ്പ്. ഉപകരണത്തിൻ്റെ പകുതി വില ഉപഭോക്താവ് നൽകണം. ബാക്കി പണം സി.എസ്.ആർ ഫണ്ട് വഴി നൽകുമെന്നാണ് വാഗ്ദാനം.

അതേസമയം, അനന്ദു കൃഷ്ണനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എൻജിഒ കോൺഫഡറേഷൻ്റെ ഓഫീസുകൾ പൂട്ടി. അതുപോലെ പൊലീസ് ഇടപെട്ട് ഓൺലൈൻ പോർട്ടലും അവസാനിപ്പിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News