തൃശൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: കൊച്ചുമകന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ കണ്ടെത്തി

Update: 2023-07-25 05:13 GMT

തൃശൂർ: വടക്കേക്കാട്ടെ ദമ്പതികളുടെ കൊലപാതകക്കേസിൽ പ്രതിയായ ചെറുമകന്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതി അക്മലിന്‍റെ കയ്യിൽ നിന്നും കണ്ടെത്തി. പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വടക്കേക്കാട് വൃദ്ധദമ്പതികളായ അബ്ദുല്ലക്കുട്ടിയും ജമീലയും കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് അബ്ദുല്ലക്കുട്ടിയും ജമീലയും കൊല്ലപ്പെട്ട വിവരം ആദ്യമറിഞ്ഞത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അക്മലിനെ പൊലീസ് പിടികൂടി.

Advertising
Advertising

അക്മല്‍ ദീര്‍ഘകാലമായി അബ്ദുല്ലക്കുട്ടിക്കും ജമീലയ്ക്കും ഒപ്പമായിരുന്നു താമസം. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് ആരോപണമുണ്ട്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News