ഒമിക്രോൺ കേസുകൾ കൂടുന്നു; ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

ഉന്നത ഉദ്യോഗസ്ഥരും ജില്ലകളിലെ ഡിഎംഒമാരും പങ്കെടുക്കും

Update: 2021-12-16 05:02 GMT
Editor : ലിസി. പി | By : Web Desk

സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. 11 മണിക്ക് ഓൺലൈനായിട്ടാണ് യോഗം. ഉന്നത ഉദ്യോഗസ്ഥരും ജില്ലകളിലെ ഡിഎംഒമാരും പങ്കെടുക്കും. കഴിഞ്ഞ ദിവസം നാലുപേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ എന്തൊക്കെ തരത്തിലുള്ള മുൻകരുതൽ സ്വീകരിക്കണം, എന്തെല്ലാം സജ്ജീകരണങ്ങൾ ഒരുക്കണം തുടങ്ങിയ കാര്യങ്ങളായിരിക്കും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കൂടുതൽ പേരിലേക്ക് രോഗം പകരാനുള്ള  നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News