കണ്ണൂരിൽ മുഖ്യമന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നതിനിടെയാണ് മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയിരിക്കുന്നത്

Update: 2022-02-06 12:48 GMT
Advertising

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നതിനിടെയാണ് മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയിരിക്കുന്നത്.

ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയിരുന്നു. അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇന്ന് മടങ്ങിയെത്തിയത്.

Full View

On his way home from Kannur airport, Chief Minister Pinarayi Vijayan was shown a black flag by Yuva Morcha activists.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News