തുടയിൽ എടുക്കേണ്ട കുത്തിവെപ്പെടുത്തത് കാൽമുട്ടിൽ; ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പെടുത്തതിൽ പാളിച്ചയെന്ന് പരാതി

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ഒന്നര വയസുകാരനായ മുഹമ്മദ് ഹംദാനെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മാതാപിതാക്കൾ തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയത്

Update: 2021-09-09 02:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പെടുത്തതിൽ പാളിച്ചയെന്ന് പരാതി. തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. തുടയിൽ എടുക്കേണ്ട കുത്തിവെപ്പ് കാൽമുട്ടിൽ എടുത്തതോടെ മുഖത്തല സ്വദേശിയായ ഒന്നര വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ്  ഒന്നര വയസുകാരനായ മുഹമ്മദ് ഹംദാനെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മാതാപിതാക്കൾ തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയത്. തുടയിൽ എടുക്കേണ്ട കുത്തിവെപ്പ് സ്ഥാനം തെറ്റിച്ച് കാൽമുട്ടിലെടുത്തു. കുത്തിവയ്പ്പ് എടുത്ത സ്ഥാനം മാറിയോ എന്ന് സംശയം തോന്നിയ മാതാവ് ഇത് ചോദിച്ചെങ്കിലും എന്നെ പഠിപ്പിക്കാൻ പറയണ്ട എന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സ് മറുപടി നൽകി. ശേഷം വീട്ടിൽ എത്തിയ ഹംദാൻ വേദന കൊണ്ടുള്ള അസ്വസ്ഥത പ്രകടിച്ചു. പിന്നാലെ നടക്കാതെയുമായി. ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.

മാതാപിതാക്കൾ പരാതിയുമായി വന്നതോടെ ഡി.എം.ഒ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് ഉദ്യോഗസ്ഥർ കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കുത്തിവെപ്പ് എടുത്ത നഴ്സിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാൽ വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് എന്ന വിചിത്ര വാദമാണ് ആശുപത്രി അധികൃതരുടേത്. മാതാപിതാക്കൾ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News