Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: മംഗലപുരം ചെമ്പകമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. അയിലം സ്വദേശി ശ്യാമിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കടയ്ക്കാവൂരില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ചെമ്പകമംഗലം സ്വദേശി അംബികയുടെ രണ്ട് പവന്‍ വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല കവര്‍ന്നത്.