അപകടത്തിൽ പരിക്കേറ്റയാളുമായി പോകവേ നിയന്ത്രണം വിട്ടു; നിർത്തിയിട്ട ഓട്ടോയിൽ ആംബുലൻസിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

ഓട്ടോയുടെ വശം ചേർന്ന് നിൽക്കുകയായിരുന്നു ഇമ്പിച്ചി മമ്മദ് ഹാജി, ഇദ്ദേഹത്തിന്റെ ശരീരത്തേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്

Update: 2023-08-12 11:09 GMT

കോഴിക്കോട്: ബാലുശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ആംബുലൻസ് ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. റേഷൻ വ്യാപാരി ഇമ്പിച്ചി മമ്മദ് ഹാജിക്കാണ് പരുക്കേറ്റത്. മമ്മദ് ഹാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് ബാലുശ്ശേരി പറമ്പൻമുകൾ ഭാഗത്ത് വെച്ച് അപകടമുണ്ടായത്. മറ്റൊരു അപകടത്തിൽ പരിക്കേറ്റയാളുമായി പൂനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ആംബുലൻസ്. എന്നാൽ യാത്രയ്ക്കിടെ നിയന്ത്രണം വിടുകയും ഓട്ടോയ്ക്ക് മുകളിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഓട്ടോയുടെ വശം ചേർന്ന് നിൽക്കുകയായിരുന്നു ഇമ്പിച്ചി മമ്മദ് ഹാജി. ഇദ്ദേഹത്തിന്റെ ശരീരത്തേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്. തുടർന്ന് ഇതേ ആംബുലൻസിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertising
Advertising
Full View

അപകടം നടക്കുന്ന സമയം ഓട്ടോയിൽ യാത്രക്കാരോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. മമ്മദ് ഹാജിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News