ആലുവയിൽ ഒരാൾക്ക് വെട്ടേറ്റു

ലഹരി വില്പനയുമായി ബന്ധപ്പെട്ടുള്ള തർക്കമാണോ ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്

Update: 2024-08-19 17:43 GMT

ആലുവ:ആലുവ റെയിൽവെ സ്റ്റേഷന് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. മുരളിയെ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് വച്ച് രണ്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്നുള്ള തർക്കത്തിൽ ഇടുക്കി സ്വദേശിയായ ടിന്റോ മുരളിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതി ടിന്റോയെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.

ലഹരി വില്പനയുമായി ബന്ധപ്പെട്ടുള്ള തർക്കമാണോ ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News