Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: വൈക്കം മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. സംസ്കാര ചടങ്ങുകൾക്ക് എത്തിയ ആളുകൾ സഞ്ചരിച്ച വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. 30 പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന 29 പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലരും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.