പാലക്കാട് എ.ടി.എമ്മിന്റെ വാതിൽ തകർന്ന് വീണ് ഒരാൾക്ക് ഗുരുതര പരിക്ക്

പണമെടുക്കാൻ എ.ടി.എമ്മിൽ എത്തിയ ജോർജ് പണമിടപാടിന് ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്

Update: 2023-06-29 15:25 GMT

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ എ.ടി.എമ്മിന്റെ വാതിൽ തകർന്ന് വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോർജിനാണ് കാലിന് ഗുരതര പരിക്കേറ്റത്. വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്ക്.

ഉച്ചക്ക് ഒന്നരയോടെ പണമെടുക്കാൻ എ.ടി.എമ്മിൽ എത്തിയ ജോർജ് പണമിടപാടിന് ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. എ.ടി.എമ്മിന്‍റെ വാതിൽ നേരത്തെ തന്നെ ഇളകിയിരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ചില്ലുവാതിൽ പൊളിഞ്ഞ് കാലിലേക്ക് വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോര്‍ജ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News