ഒ.എൻ.വി പുരസ്കാരം പ്രഭാവർമ്മയ്ക്ക്
സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്
Update: 2025-05-12 12:15 GMT
തിരുവനന്തപുരം: ഈ വർഷത്തെ ഒ.എൻ.വി പുരസ്കാരം പ്രഭാവർമ്മയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.
കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ്മ. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം, അർക്കപൂർണിമ, പാരായണത്തിന്റെ രീതിഭേദങ്ങൾ, സന്ദേഹിയുടെ ഏകാന്തയാത്ര, ചന്ദനനാഴി തുടങ്ങിയവയാണ് പ്രധാന കൃതികൾ.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ് , പത്മ പ്രഭാ പുരസ്ക്കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.