പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലുള്ള അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്‍റിന് വിട്ടു

രമേശ് ചെന്നിത്തലക്ക് പുറമെ വിഡി സതീശന്‍റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റേയും പേരുകളാണ് ഉയർന്നു വന്നത്

Update: 2021-05-18 10:56 GMT
Editor : Roshin

പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതിലുള്ള അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്‍റിന് വിട്ടു. പാർലമെന്‍ററി പാർട്ടി യോഗത്തിൽ നേതാവ് ആരെന്ന കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടായില്ല. പ്രതിപക്ഷ നേതാവിനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാന്‍റ് പ്രതിനിധി ആയെത്തിയ മല്ലികാർജുനൻ ഖാർഗെ പറഞ്ഞു.

കോണ്‍ഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത വേണമെന്ന ആവശ്യവുമായി നേതാക്കളിൽ ചിലർ. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് വിമർശനം. രമേശ് ചെന്നിത്തലക്ക് പുറമെ വിഡി സതീശന്‍റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റേയും പേരുകളാണ് ഉയർന്നു വന്നത്.

Tags:    

Editor - Roshin

contributor

Similar News