സൂംബ ഡാൻസ് അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സർക്കാർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ആരെങ്കിലും പരാതി പറഞ്ഞാൽ അവരുമായി ചർച്ച നടത്തണമെന്നും വി.ഡി സതീശൻ

Update: 2025-06-28 13:29 GMT

എറണാകുളം: സൂംബ ഡാൻസ് ആരുടേയും മേലെ അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എതിർക്കുന്നവരുമായി സർക്കാർ ചർച്ചക്ക് തയ്യാറാകണം. വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടി ഇത്തരം വിഷയങ്ങൾ ഇട്ടുകൊടുക്കരുതെന്നും സതീശൻ പറഞ്ഞു. സർക്കാർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ആരെങ്കിലും പരാതി പറഞ്ഞാൽ അവരുമായി ചർച്ച നടത്തണം. ഇത്തരം കാര്യങ്ങൾ ആരുടേയും മേലെ അടിച്ചേൽപ്പിക്കേണ്ട കാര്യമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇഷ്ടമുള്ളവർ ചെയ്യട്ടെ അല്ലാത്തവർ ചെയ്യേണ്ട. 'വ്യത്യസ്തമായ വേഷവിധാനങ്ങൾ, ഭാഷ, സംസ്കാരമൊക്കെയുള്ള രാജ്യമാണ് നമ്മുടേത്. ആ വ്യത്യസ്‍തതയാണ് നമ്മുടെ രാജ്യത്തിൻറെ മനോഹാരിത. ഇത്തരം കാര്യങ്ങളിലൊന്നും വിവാദങ്ങളിലേക്ക് പോകരുത്. അതിൽ നിന്ന് മുതലെടുക്കാൻ സാധ്യതയുള്ള ആളുകളുണ്ട്.' സതീശൻ പറഞ്ഞു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News